പേ​വി​ഷ​ബാ​ധ​: മ​രു​ന്നി​ല്ല, മ​ല​യോ​ര​ത്ത് ഭീ​തി
Tuesday, January 25, 2022 11:31 PM IST
മു​ക്കം: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര​മേ​ഖ​ല​യി​ൽ തെ​രു​വ്നാ​യ ശ​ല്യ​വും കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ധി​ക്കു​മ്പോ​ഴും ആ​ശു​പ​ത്രി​ക​ളി​ൽ പേ​വി​ഷ​ബാ​ധ​ക്കു​ള്ള മ​രു​ന്നി​ല്ലാ​ത്ത്
മലയോര ജനതയെ ആശങ്കയിലാഴ്ത്തുന്നു. മ​ല​യോ​ര​ത്തെ വി​വി​ധ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മു​ക്കം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പേ ​വി​ഷ​ബാ​ധ​ക്ക് കു​ത്തി​വെ​പ്പി​നു​ള്ള മ​രു​ന്ന് ഇ​ല്ലാ​താ​യി​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞു.

മു​ക്കം ന​ഗ​ര​സ​ഭ​യി​ലേ​യും കൂ​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി, കൊ​ടി​യ​ത്തൂ​ർ, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ രോ​ഗി​ക​ളു​ടെ​യും ആ​ശ്ര​യ​മാ​യ മു​ക്കം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി പേ ​വി​ഷ​ബാ​ധ​ക്കു​ള്ള കു​ത്തി​വയ്പ് ന​ട​ക്കു​ന്നി​ല്ല.

മ​രു​ന്ന് സ്റ്റോ​ക്കി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. അ​തി​നാ​ൽ നാ​യ​യു​ടെ​യും ​പൂ​ച്ച​യു​ടെ​യും മ​റ്റും ക​ടി​യേ​ൽ​ക്കു​ന്ന​വ​ർ ഈ ​കോ​വി​ഡ് കാ​ല​ത്തും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​യി തി​ക്കി​ൽ നി​ന്ന് കു​ത്തി​വയ്പ്പെ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് . കാ​ർ​ഷി​ക വൃ​ത്തി​യി​ലേ​ർ​പ്പെ​ടു​ന്ന​വ​രും കൂ​ലിപ്പണിക്കാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മൂ​ന്നും നാ​ലും ദി​വ​സം ജോ​ലി ഒ​ഴി​വാ​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​യി വ​രേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് മാ​മ്പ​റ്റ സ്വ​ദേ​ശി ന​ന്ദ​കു​മാ​റി​ന് അ​ഗ​സ്ത്യ​ന്മു​ഴി അ​ങ്ങാ​ടി​യി​ൽ നി​ന്ന് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യും മു​ക്കം സി ​എ​ച് സി ​യി​ൽ മ​രു​ന്നി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ട​ത്തി​ൻ ക​ട​വി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ക​ടി​യേ​റ്റ സ്ത്രീ​യും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.


ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​രാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും തെ​രു​വുനാ​യ്ക്ക​ളു​ടെ​യും ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​രാ​വു​ന്ന​ത്.