കു​ടി​വെ​ള്ള പ്ര​ശ്‌​നം: 28നു​ള്ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ഉ​റ​പ്പ്
Tuesday, January 25, 2022 11:33 PM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കു​റ്റ്യാ​ടി ജ​ല​സേ​ച​നപ​ദ്ധ​തി അ​ണ​ക്കെ​ട്ടി​നു വേ​ണ്ടി ന​ട​ക്കു​ന്ന സ​പ്പോ​ർ​ട്ട് ഡാം ​നി​ർ​മാണം ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. പ​ത്ത് ദി​വ​സ​ത്തോ​ള​മാ​യി ച​ക്കി​ട്ട​പാ​റ അ​ട​ക്കം നാ​ല് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​നം വെ​ള്ളം കി​ട്ടാ​തെ ഉ​ഴ​ലു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. സ​പ്പോ​ർ​ട്ട് ഡാം ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് കു​ടി​വെ​ള്ള വി​ത​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു സ​മ​ര​വു​മാ​യി സ​പ്പോ​ർ​ട്ട് ഡാം ​വ​ർ​ക്ക് സൈ​റ്റി​ലെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് പേ​രാ​മ്പ്ര​ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി.​എ​ക്സി.​എ​ന്‍​ജി​നീ​യ​ര്‍ കെ.​മോ​ഹ​ൻ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ​ത്തി. ടി​ബിയി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് അ​സി.​എ​ക്സി.​എ​ന്‍​ജി​നീ​യ​ര്‍ സി.​എ​ച്ച് ഹാ​ബി, അ​സി.​എ​ന്‍​ജി​നീ​യ​ര്‍ കെ. ​ഫൈ​സ​ൽ എ​ന്നി​വ​ർ കൂ​ടി പ​ങ്കെ​ടു​ത്തു പ്ര​ശ്ന പ​രി​ഹാ​ര ച​ർ​ച്ച ന​ട​ത്തി. ഡാം ​പ​ണി ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് എം​എ​ൽ​എ​യും പേ​രാ​മ്പ്ര, കൂ​ത്താ​ളി, ച​ങ്ങ​രോ​ത്ത്, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രെ​യും വി​വ​രം ധ​രി​പ്പി​ച്ച് സം​യു​ക്ത യോ​ഗം ചേ​ർ​ന്നു പ്ര​ശ്നം മു​ൻ​കൂ​ട്ടി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള വേ​ദി ഒ​രു​ക്കേ​ണ്ട​താ​യി​രു​ന്നു.

ഇ​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വീ​ഴ്ച പ​റ്റി. ജ​നം വെ​ള്ള​മി​ല്ലാ​തെ ന​ര​കി​ക്കു​മ്പോ​ൾ കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നു ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ഴി​ഞ്ഞു മാ​റു​ന്ന​തു ശ​രി​യ​ല്ലെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

ഈ ​മാ​സം 28 നു​ള്ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ക്സി. എ​ന്‍​ജി​നീ​യ​ര്‍ കെ.​മോ​ഹ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് ജ​ലം കൊ​ണ്ടു പോ​കു​ന്ന ജ​പ്പാ​ൻ കു​ടി​വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണു ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​ത്. 28നു ​വെ​ള്ളം കി​ട്ടി​യി​ല്ലെ​ങ്കി​ൽ പ്രതിഷേധം ശക്തമാകുമെന്നു ഭ​ര​ണ​സ​മി​തി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. താ​ത്കാ​ലി​ക ധാ​ര​ണ​യാ​യ​തോ​ടെ സ​പ്പോ​ർ​ട്ട് ഡാം ​പ​ണി ഒ​ന്ന​ര മ​ണി​ക്കൂ​റി​നു ശേ​ഷം പു​നഃ​രാ​രം​ഭി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ്, അം​ഗ​ങ്ങ​ളാ​യ എം.​എം. പ്ര​ദീ​പ​ൻ, കെ.​എ. ജോ​സ് കു​ട്ടി, സി.​കെ. ശ​ശി, ജി​തേ​ഷ് മു​തു​കാ​ട്, ബി​ന്ദു​ സ​ജി, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, ആ​ലീ​സ് പു​തി​യേ​ട​ത്ത്, ഇ.​എം. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സ​മ​ര​ത്തി​ലും ച​ർ​ച്ച​യി​ലും പ​ങ്കെ​ടു​ത്തു.