അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​നിടെ മ​ണ്ണി​ടി​ഞ്ഞു, ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Tuesday, January 25, 2022 11:33 PM IST
ചേ​ള​ന്നൂ​ർ: പ​ട്ട​ർ​പാ​ലം ചി​റ​ക്കു​ഴി പോ​ഴി​ക്കാ​വ് പ​ള്ളി​വേ​ട്ട കു​ന്നി​ന്‍റെ പ​രി​ധി​യി​ലു​ള്ള നെ​ടൂ​ളി മീ​ത്ത​ൽ മ​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നിടെ അ​പ​ക​ടം. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍ നെ​ടൂ​ളി​പ​റ​മ്പ​ത്ത് മീ​ത്ത​ൽ പ്ര​ബീ​ഷി​ന് പ​രി​ക്കറ്റു.
നാ​ട്ടു​കാ​രും പോ​ലി​സും ഫ​യ​ർ​ഫോ​ഴ്സു​ം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ലോ​റി​ക​ൾ ഉ​പ​യോ​ഗി​ച്ച് മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം മ​ണ്ണി​ടി​ക്ക​ല്‍ പ്ര​വൃത്തി​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഈ ​അനധികൃതഖ​ന​നം മൂ​ലം രാ​ജീ​വ് ഗാ​ന്ധി കോ​ള​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള സ്രോ​ത​സുക​ൾ വ​റ്റി​വ​ര​ണ്ട​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു

കൂ​രാ​ച്ചു​ണ്ട് കു​ടും​ബ​ശ്രീ ഭ​ര​ണം
എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു

കൂ​രാ​ച്ചു​ണ്ട്: യു​ഡി​എ​ഫി​ന്‍റെ കൈ​ക​ളി​ലാ​യി​രു​ന്ന കു​ടും​ബ​ശ്രീ ഭ​ര​ണം ഇ​ത്ത​വ​ണ എ​ൽഡിഎ​ഫ് പി​ടി​ച്ചെ​ടു​ത്തു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് -8 , യു​ഡി​എ​ഫ് -5. വാ​ർ​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 1,2,3,4,7,8,9,10 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ആ​റാം വാ​ർ​ഡി​ൽ നി​ന്നു​ള്ള കാ​ർ​ത്തി​ക വി​ജ​യ​ൻ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും ര​ണ്ടാം വാ​ർ​ഡി​ൽ നി​ന്നു​ള്ള ജു​ബി​ന അ​നീ​ഷ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​ന്ന് ര​ണ്ടി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​രമേ​ൽ​ക്കും.