താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ
Tuesday, January 25, 2022 11:33 PM IST
താ​മ​ര​ശേ​രി: ജീ​വ​ന​ക്കാ​ർ​ക്ക്‌ കോ​വി​ഡ് ബാ​ധി​ച്ച് അ​വ​ധി​യി​ലാ​യ​തോ​ടെ താ​മ​ര​ശേ​രി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി. ദി​വ​സേ​ന 1300-ഓ​ളം രോ​ഗി​ക​ൾ ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു​ഡോ​ക്ട​ർ​മാ​രും ഏ​ഴു​ന​ഴ്‌​സി​ംഗ് ഓ​ഫീ​സ​ർ​മാ​രു​മ​ട​ക്കം 30 ജീ​വ​ന​ക്കാ​ർ കോ​വി​ഡ്ബാ​ധി​ച്ച് അ​വ​ധി​യി​ലാ​ണ്.

വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി താ​ലൂ​ക്കാ​ശു​പ​ത്രി​ക്കും കോ​ഴി​ക്കോ​ട്‌ മെ​ഡി​ക്ക​ൽ​കോ​ള​ജി​നും ഇ​ട​യ്ക്ക്‌ രോ​ഗി​ക​ളെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഏ​കസ​ർ​ക്കാ​ർ​ആ​ശു​പ​ത്രി​യാ​ണി​ത്. വ​യ​നാ​ട്ചു​ര​ത്തി​ൽ​നി​ന്നും നാ​ഷ​ണ​ൽ ഹൈ​വേ​യി​ലെ മ​റ്റു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഒ​ട്ടേ​റെ​പ്പേ​ർ ഈ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്നു. കൂ​ടാ​തെ, കോ​വി​ഡ് പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പും കോ​വി​ഡ്പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്നു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി കൂ​ടു​ന്നു. ദി​വ​സേ​ന 30-ഓ​ളം കോ​വി​ഡ്‌​രോ​ഗി​ക​ളാ​ണ് ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ തേ​ടു​ന്ന​ത്.

ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം
ഒ​ഴി​വാ​ക്കാം

താ​മ​ര​ശേ​രി: ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി​യു​ടെ ദൈ​ന​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി​യ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​നാ​വ​ശ്യ ആ​ശു​പ​ത്രി​സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കി ഇ-​സ​ഞ്ജീ​വ​നി സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. 24 മ​ണി​ക്കൂ​റും ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​തി​ൽ ല​ഭ്യ​മാ​ണ്. ഇ-​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ൻ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ https ://esajeevaniopd.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ഇ-​സ​ഞ്ജീ​വ​നി ആ​പ്ലി​ക്കേ​ഷ​ൻ മൊ​ബൈ​ലി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യാം.

കൂ​ടാ​തെ, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വാ​ർ​ഡ്‌​ത​ല​ത്തി​ലു​ള്ള ആ​ർ​ആ​ർ​ടി, ആ​ശാ​വ​ർ​ക്ക​ർ എ​ന്നി​വ​രു​ടെ സ​ഹാ​യം​തേ​ടാ​വു​ന്ന​താ​ണെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.