വ്യാ​ജ എ​ക്സൈ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ്: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Sunday, May 15, 2022 1:11 AM IST
കു​റ്റ്യാ​ടി: വ്യാ​ജ എ​ക്സൈ​സ് ച​മ​ഞ്ഞ് സ്വ​ർ​ണ്ണ​വും, പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.

കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ഫാ​ത്തി​മ മ​ൻ​സി​ലി​ൽ മ​ക്ബൂ​ൽ (50), അ​ത്തോ​ളി കൊ​ങ്ങ​ന്നൂ​രി​ലെ മീ​ത്ത​ൽ​വീ​ട്ടി​ൽ ജ​റീ​സ് (35) എ​ന്നി​വ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച്ച തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ക്ക​ട്ട് കൈ​വേ​ലി സ്വ​ദേ​ശി​യി​ൽ നി​ന്ന് ഇ​ക്ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ്യ​തി തൊ​ട്ടി​ൽ​പാ​ല​ത്ത് വ​ച്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി 5300 രൂ​പ​യും, മ​ദ്യ​വും, അ​പ​ഹ​രി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​ണ്.

ന​രി​പ്പ​റ്റ കും​ബ​ള ച്ചോ​ല സ്വ​ദേ​ശി ‌തൊ​ട്ടി​ൽ​പാ​ലം വി​ദേ​ശ മ​ദ്യ​ഷാ​പ്പി​ൽ നി​ന്നും മൂ​ന്ന് ലി​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ദ്യ​വു​മാ​യി പോ​കു​ന്ന​തി​നി​ടെ എ​ക്സൈ​സ് ഉ​ദ്യേ​ഗ​സ്ഥ​ർ ച​മ​ഞ്ഞ പ്ര​തി​ക​ൾ പി​ടി​കൂ​ടു​ക​യും ഇ​യാ​ളി​ൽ നി​ന്ന് സ്വ​ർ​ണ്ണ​മോ​തി​ര​വും, ഇ​രു​പ​ത്തി ഏ​ഴാ​യി​രം രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. സ​മാ​ന സം​ഭ​വം പേ​രാ​മ്പ്ര ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന​താ​യും വി​വ​ര​മു​ണ്ട്. വി​ദേ​ശ മ​ദ്യ​ഷാ​പ്പു​ക​ൾ​ക്ക് സ​മീ​പം നി​ല​യു​റ​പ്പി​ക്കു​ന്ന പ്ര​തി​ക​ൾ അ​മി​ത അ​ള​വി​ൽ മ​ദ്യം വാ​ങ്ങി പോ​കു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് അ​വ​രെ പി​ൻ തു​ട​ർ​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.