ന​ല്ലി​ട​യ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 15, 2022 1:11 AM IST
തി​രു​വ​മ്പാ​ടി: തി​രു​ഹൃ​ദ​യ ഫൊ​റോ​ന ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ന​ല്ലി​ട​യ​ൻ ആ​ട് വ​ള​ർ​ത്ത​ൽ സം​രം​ഭ പ​ദ്ധ​തി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്വാ​ശ്ര​യ സം​രം​ഭം എ​ന്ന നി​ല​യി​ൽ രൂ​പ​ത​യു​ടെ നാ​ൽ​പ്പ​താം വാ​ർ​ഷി​കം ആ​കു​മ്പോ​ൾ ആ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. തി​രു​വ​മ്പാ​ടി ഇ​ട​വ​ക​യി​ൽ ര​ണ്ടാം​ഘ​ട്ട​മാ​യി 11 ആ​ടു​ക​ളെ ആ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്ത് ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​ട​വ​കാ വി​കാ​രി ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ബി​ൻ തെ​ക്കേ​ക്ക​ര മ​റ്റ​ത്തി​ൽ, ഫാ. ​അ​മ​ൽ പു​ര​യി​ട​ത്തി​ൽ, പ​ദ്ധ​തി ക​ൺ​വീ​ന​ർ തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ, തോ​മ​സ് പു​ത്ത​ൻ​പു​ര​യി​ൽ, വ​ൽ​സ​മ്മ കൊ​ട്ടാ​രം, ത​ങ്ക​ച്ച​ൻ പു​ര​യി​ട​ത്തി​ൽ, കെ.​സി. ജോ​സ​ഫ്, ജോ​സ​ഫ് പു​ല​ക്കു​ടി​യി​ൽ, ബി​ജു പു​ര​യി​ട​ത്തി​ൽ, ബെ​ന്നി കി​ഴ​ക്കേ പ​റ​മ്പി​ൽ, ഷാ​ജു ച​രു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.