കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം വ​നം മ​ന്ത്രി ത​ട​ഞ്ഞു​വെ​ന്ന്: വി ​ഫാം
Monday, May 16, 2022 12:14 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം വ​നം​വ​കു​പ്പ് മ​ന്ത്രി ത​ട​ഞ്ഞു​വെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ വി ​ഫാം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ ആ​റി​ന് രാ​ത്രി ക​ട്ടി​പ്പാ​റ​യ്ക്ക് സ​മീ​പം കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് കൂ​രാ​ച്ചു​ണ്ട് എ​ര​പ്പാ​ൻ​തോ​ട് സ്വ​ദേ​ശി ആ​ല​ക്കു​ന്ന​ത്ത് റ​ഷീ​ദ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ചി​കി​ത്സ​യ്ക്കും മ​റ്റു​മാ​യി കു​ടും​ബം താ​മ​ര​ശേ​രി റെ​യ്ഞ്ച് ഓ​ഫീ​സ​ർ മു​മ്പാ​കെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​വെ​ങ്കി​ലും കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​തു​കൊ​ണ്ട​ല്ല ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്.
തു​ട​ർ​ന്ന് വി ​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​ര​ശേ​രി റെ​യ്ഞ്ച് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് റ​ഷീ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ന​ന്ത​രാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ഷീ​ദി​ന്‍റെ കു​ടും​ബം ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​രു​തെ​ന്ന് വ​നം മ​ന്ത്രി ഉ​ത്ത​ര​വി​ട്ട​താ​യി ഡി​എ​ഫ്ഒ അ​റി​യി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ല്ല വാ​ഹ​നം മ​റി​ഞ്ഞാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് രൂ​പ​ത്തി​ൽ വ​നം മ​ന്ത്രി​ക്ക് പേ​രും മേ​ൽ​വി​ലാ​സ​വു​മി​ല്ലാ​ത്ത ഊ​മ ക​ത്ത് ല​ഭി​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി ന​ഷ്ട​പ​രി​ഹാ​രം ത​ട​ഞ്ഞ​തെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളും ന​ട​ന്ന് ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​നി​രി​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ച​ത്. ഊ​മ ക​ത്തി​ന്‍റെ പി​ന്നി​ൽ താ​മ​ര​ശേ​രി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ആ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര തു​ക ത​ട​ഞ്ഞു​വ​ച്ച വ​നം മ​ന്ത്രി ന​ഷ്ട​പ​രി​ഹാ​ര തു​ക ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യോ​ഗം മു​ന്നി​യി​പ്പ് ന​ൽ​കി. ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണ​ൻ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മി​ൻ എ​സ്. നെ​ടു​ങ്ങാ​ട​ൻ, തോ​മ​സ് വെ​ളി​യം​കു​ളം, ബാ​ബു പൈ​ക​യി​ൽ, ജി​ജോ വ​ട്ടോ​ത്ത്, ജോ​ൺ​സ​ൺ ക​ക്ക​യം, സെ​മി​ലി സു​നി​ൽ, ലീ​ലാ​മ്മ, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ, സ​ണ്ണി കൊ​മ്മ​റ്റം, ഡെ​ന്നീ​സ് പ​ശു​ക്ക​ട​വ്, മ​ത്താ​യി മു​തു​കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.