"മു​യി​പ്പോ​ത്തി​ന്‍റെ ഭൂ​ത​കാ​ല സ്മ​ര​ണ​ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു
Tuesday, May 17, 2022 11:52 PM IST
പേ​രാ​മ്പ്ര: മു​യി​പ്പോ​ത്ത് പ്ര​ദേ​ശ​ത്തി​ന്‍റെ ന​ന്മ​ക​ൾ നി​റ​ഞ്ഞ ഇ​ന്ന​ലെ​ക​ളെ സ​മാ​ഹ​രി​ച്ച് സി.​എം. കു​ഞ്ഞി​കൃ​ഷ്ണ​ൻ ര​ചി​ച്ച മു​യി​പ്പോ​ത്തി​ന്‍റെ ഭൂ​ത​കാ​ല സ്മ​ര​ണ​ക​ൾ എ​ന്ന ച​രി​ത്ര ഗ്ര​ന്ഥം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പ്രൊ​ഫ. സി.​പി. അ​ബൂ​ബ​ക്ക​ർ പ്ര​കാ​ശ​നം ചെ​യ്തു.
മ​ണ്ടോ​ടി രാ​ജ​ൻ നാ​യ​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. സാം​സ്കാ​രി​ക സ​മ്മേ​ള​നം പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് യു.​കെ. കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ.​എം. ജ​യ​ശ്രീ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി.
ഗ്ര​ന്ഥ​കാ​ര​ൻ സി.​എം. കു​ഞ്ഞി​കൃ​ഷ്ണ​നും, മു​യി​പ്പോ​ത്തി​ന്‍റെ പ്ര​ഥ​മ ന്യാ​യാ​ധി​പ​ൻ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​ട്ട് ഫാ​യി​സ് തി​യ്യ റോ​ത്തി​നു​മു​ള്ള നാ​ടി​ന്‍റെ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു നി​ർ​വ്വ​ഹി​ച്ചു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കി​ഴ​ക്ക​യി​ൽ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ക​രീം​കോ​ച്ചേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​പി ദു​ൽ ഖി​ഫി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​അ​ജി​ത, അ​ജ​യ് ആ​വ​ള, എ​ൻ. അ​ഹ​മ്മ​ദ്, എം. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.