വി​ത്ത് തേ​ങ്ങ സം​ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്ക​രു​ത്: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Thursday, May 19, 2022 12:47 AM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി തേ​ങ്ങ​യു​ടെ മാ​ഹാ​ത്മ്യം ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ വി​ത്ത് തേ​ങ്ങ സം​ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട്‌ ജി​ല്ലാ ക​മ്മി​റ്റി രം​ഗ​ത്ത്.
തൊ​ട്ടി​ൽ​പ്പാ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഭ​ര​ണ കേ​ന്ദ്രം വ​ഴി​യാ​ണ് ഇ​പ്പോ​ൾ വി​ത്തു തേ​ങ്ങ സം​ഭ​രി​ച്ചു വ​രു​ന്ന​ത്. ച​ക്കി​ട്ട​പാ​റ, മ​രു​തോ​ങ്ക​ര, കു​റ്റ്യാ​ടി, കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തേ​ങ്ങ​യാ​ണ് ഗു​ണ​മേ​ന്മ​യേ​റി​യ വി​ത്തി​ന​മാ​യി ക​ണ​ക്കാ​ക്കി വ​രു​ന്ന​ത്.
അ​തേ സ​മ​യം രാ​ഷ്ടീ​യ ഭ​ര​ണ താ​ല്പ​ര്യ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി പു​റം പ​ഞ്ചാ​യ​ത്തു മേ​ഖ​ല​ക​ളി​ൽ നി​ന്നും തേ​ങ്ങ സം​ഭ​രി​ച്ച് വി​ത്ത് തേ​ങ്ങ​യാ​ക്കാ​നും തെ​ങ്ങി​ൻ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്ന​താ​യാ​ണു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ കു​റ്റ്യാ​ടി വി​ത്ത് തേ​ങ്ങ​യു​ടെ​യും തൈ​ക​ളു​ടെ​യും നാ​ളി​തു​വ​രെ​യു​ള്ള വി​ശ്വാ​സി​ത ന​ഷ്ട​പ്പെ​ടും.
കേ​ര​ള​ത്തി​ൽ ഏ​റ്റ​വും ന​ല്ല തെ​ങ്ങും തേ​ങ്ങ​യും തെ​ങ്ങി​ൻ തൈ​ക​ളും ഏ​തെ​ന്ന് അ​ന്വേ​ഷി​ച്ചാ​ൽ അ​ത് കു​റ്റ്യാ​ടി ഇ​ന​മാ​ണെ​ന്നു ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രും അ​ഭി​പ്രാ​യ​പ്പെ​ടു​മെ​ന്നു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
ഇ​തി​ന് എ​തി​രേ​യു​ള്ള നീ​ക്ക​ത്തി​നു പ​ച്ച​ക്കൊ​ടി കാ​ണി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ഞ്ചൂ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ട്ടി​ൽ​പ്പാ​ലം വി​ത്ത് തേ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്രം കൃ​ഷി ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. നേ​താ​ക്ക​ളാ​യ രാ​ജ​ശേ​ഖ​ര​ൻ കു​റ്റ്യാ​ടി, കോ​ര​ങ്ങോ​ട് മൊ​യ്തു, പാ​പ്പ​ച്ച​ൻ കൂ​ന​ന്ത​ടം, ജോ​സ് കാ​രി​വേ​ലി, സോ​ജ​ൻ ആ​ല​പ്പാ​ട്ട്, ടോ​മി മ​ണ്ണൂ​ർ, ഷാ​രോ​ൺ ക​ണ്ണ​ഞ്ചി​റ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.