ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Monday, May 23, 2022 1:18 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പ്പ​റേ​ഷ​ൻ ന​ട​ക്കാ​വ് വാ​ർ​ഡ്- 65 സ​ഭ കൂ​ടു​ന്ന​തി​നി​ടെ സം​ഘ​ർ​ഷം. ന​ട​ക്കാ​വ് ഗ​വ.​വെ​ക്കേ​ഷ​ണ​റി സ്കൂ​ളി​ലാ​യി​രു​ന്നു​സ​ഭ ചേ​ർ​ന്ന​ത്. സാ​ഹി​ത്യ​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ വാ​ർ​ഡ് സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം ഒ​രു കൂ​ട്ടം സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കൂ​ട്ട​മാ​യി എ​ത്തി സ​ഭ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
വാ​ർ​ഡ് കൗ​ൺ​സി​ല​റു​മാ​യി ഭി​ന്ന​ത​യി​ൽ ആ​യി​രു​ന്നു കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ. ഭ​ര​ണ​പ​ക്ഷം നി​ശ്ച​യി​ക്കു​ന്ന​വ​രെ മാ​ത്രം ഉ​ദ്ഘാ​ട​ന​ത്തി​ന് വി​ളി​ച്ചാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. അ​ത് ന​ട​പ്പി​ലാ​ക്കാ​തെ വാ​ർ​ഡി​ലെ ത​ന്നെ താ​മ​സ​ക്കാ​ര​നാ​യ യു.​കെ. കു​മാ​ര​നെ നി​ശ്ച​യി​ച്ച​തി​ൽ സി​പി​എ​മ്മി​നു​ള്ളി​ല്‍ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​രു​ന്നു.
അ​ക്ര​മ​ത്തി​ല്‍ വാ​ർ​ഡ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഐ​എ​ൻ​ടി​യു​സി പ്ര​ദേ​ശി​ക നേ​താ​വ് ജോ​യ് പ്ര​സാ​ദ് പു​ളി​ക്ക​ൻ, സ​രി​ത എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ബീ​ച്ചാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.