ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്; കാ​മ്പ​യി​നു​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്
Monday, May 23, 2022 1:19 AM IST
കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ എ​ല്ലാ​വ​ർ​ക്കും ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ​കാ​ർ​ഡും (യു​ഡി​ഐ​ഡി) മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭ്യ​മാ​ക്കു​ന്ന​ത് ഊ​ർ​ജ്ജി​ത​മാ​ക്കാ​ൻ കാ​മ്പ​യി​നു​മാ​യി സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും പ​രി​ഗ​ണി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​യാ​ണ് യു​ഡി​ഐ​ഡി കാ​ർ​ഡ്. www.swavlambancard.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്.
നി​ല​വി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​തു​കൂ​ടി അ​പ് ലോ​ഡ് ചെ​യ്യ​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ​ക്കും പു​തു​ക്കേ​ണ്ട​വ​ർ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ച്ച് ഭി​ന്ന​ശേ​ഷി​യു​ടെ ത​രം അ​നു​സ​രി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും യു​ഡി​ഐ​ഡി കാ​ർ​ഡും ന​ൽ​കും. നി​ല​വി​ൽ കാ​ർ​ഡ് ല​ഭി​ച്ച​വ​ർ അ​പേ​ക്ഷി ക്കേ​ണ്ട​തി​ല്ല. 31ന​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും ല​ഭ്യ​മാ​ണ്.