സം​സ്ഥാ​ന യൂ​ത്ത് സോ​ഫ്റ്റ് ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്; മ​ല​പ്പു​റ​വും, പ​ത്ത​നം​തി​ട്ട​യും സം​യു​ക്ത ചാ​മ്പ്യ​ൻ​മാ​ർ
Friday, May 27, 2022 12:42 AM IST
കോ​ട​ഞ്ചേ​രി: ചൂ​ര​പൊ​യ്ക​യി​ൽ സി​ജെ ആ​ന്‍റ​ണി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള കേ​ര​ള സം​സ്ഥാ​ന യൂ​ത്ത് സോ​ഫ്റ്റ്ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റ​വും പ​ത്ത​നം​ത്തി​ട്ട​യും സം​യു​ക്ത ചാ​മ്പ്യ​ൻ​മാ​രാ​യി. മൂ​ന്നാം സ്ഥാ​നം തൃ​ശൂ​ർ ജി​ല്ല ക​ര​സ്ഥ​മാ​ക്കി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല ചാ​മ്പ്യ​ൻ​മാ​രാ​യി. ര​ണ്ടാം സ്ഥാ​നം എ​റ​ണാ​കു​ളം, മൂ​ന്നാം സ്ഥാ​നം തൃ​ശൂ​ർ ജി​ല്ല​യും നേ​ടി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ,
സി​ബി ചി​ര​ണ്ടാ​യ​ത്ത്, നോ​ബി​ൾ കു​ര്യാ​ക്കോ​സ്, സി​ബി മാ​നു​വ​ൽ, ഷി​ജോ സ്ക​റി​യ, ര​ജ​നി വ്യാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.