കേ​ര​ള ബാ​ങ്കി​ല്‍ ആ​ഴ്ച​യി​ല്‍ ഒ​രു​ ദി​വ​സം ഖാ​ദി​വ​സ്ത്രം
Saturday, June 25, 2022 12:49 AM IST
കോ​ഴി​ക്കോ​ട്: ഖാ​ദി​വ​സ്ത്രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ബാ​ങ്ക് ന​ട​പ്പി​ലാ​ക്കു​ന്ന ആ​ഴ്ച​യി​ല്‍ ഒ​രു​ദി​വ​സം ഖാ​ദി​വ​സ്ത്രം കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കേ​ര​ള ഖാ​ദി ബോ​ര്‍​ഡ് വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ പി.​ജ​യ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ആ​ഴ്ച​യി​ല്‍ ഒ​രു​ദി​വ​സം ഖാ​ദി​വ​സ്ത്രം ധ​രി​ക്കാ​നു​ള്ള കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രോ​ട് കാ​ണി​ക്കു​ന്ന സ്‌​നേ​ഹ​മാ​ണ് വെ​ളി​വാ​ക്കു​ന്ന​തെ​ന്നും ഖാ​ദി ഇ​ന്ത്യ​ന്‍ ദേ​ശീ​യ വി​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ട് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ഇ.​ര​മേ​ശ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ചെ​യ​ര്‍​മാ​നും കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​റു​മാ​യ എം.​മെ​ഹ​ബൂ​ബ് മു​ഖ്യാ​തിഥിയാ​യി​രു​ന്നു.ഖാ​ദി ബോ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ സാ​ജ​ന്‍ തൊ​ടു​ക​യി​ല്‍, എ​സ്. ശി​വ​രാ​മ​ന്‍, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​എം.​റീ​ന, കേ​ര​ളാ ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പ്രേ​മാ​ന​ന്ദ​ന്‍, കേ​ര​ളാ ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ കെ.​ഷി​ബി ഖാ​ദി ബോ​ര്‍​ഡ് പ​ദ്ധ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.​റീ​ജി​യ​ണ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി.​അ​ബ്ദു​ല്‍ മു​ജീ​ബ് സ്വാ​ഗ​ത​വും സി.​പി.​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​ബാ​ല​ഗോ​പാ​ല​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.