ച​ക്കി​ട്ട​പാ​റ - ന​രി​ന​ട റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ണി​യാ​യി പൈ​പ്പ് ലൈ​ൻ
Sunday, June 26, 2022 12:26 AM IST
ന​രി​ന​ട: ച​ക്കി​ട്ട​പാ​റ -ന​രി​ന​ട പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ണി​യൊ​രു​ക്കി റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​ൻ. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഈ ​മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് ഭാ​രം ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൈ​പ്പ് ലൈ​ൻ മൂ​ടി​യ ഭാ​ഗ​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന​ത്.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള ജ​ൽ ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് കു​ഴി​ച്ച് മൂ​ടി​യി​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ താ​ഴ്ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഏ​റെ തി​ര​ക്കേ​റി​യ​തും പ്ര​ധാ​ന റോ​ഡു​മാ​യ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.