വി​ദ്യാ​ല​യ മു​റ്റ​ത്ത് അ​ക്ഷ​ര വൃ​ക്ഷം ത​യാറാക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Monday, June 27, 2022 1:09 AM IST
താ​മ​ര​ശേ​രി: വി​ദ്യാ​ല​യ മു​റ്റ​ത്തെ അ​ക്ഷ​ര വൃ​ക്ഷം ശ്ര​ദ്ധേ​യ​മാ​യി. വാ​യ​നാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച്, താ​മ​ര​ശേ​രി ചാ​വ​റ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​ദ്യാ​ല​യ മു​റ്റ​ത്ത് മ​നോ​ഹ​ര​മാ​യ അ​ക്ഷ​ര വൃ​ക്ഷം ത​യാ​റാ​ക്കി​യ​ത്.​
സ്‌​കൂ​ളി​ലെ വി​ദ്യാ​രം​ഗം ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലേ​ക്ക് വി​വി​ധ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ക്ഷ​ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ത​യ്യാ​റാ​ക്കി​യെ​ത്തി. പി​ന്നീ​ട് അ​ക്ഷ​ര വൃ​ക്ഷം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ള്‍.
അ​ക്ഷ​ര​ങ്ങ​ള്‍​ക്ക് പു​റ​മെ ക​വി​ക​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും നാ​മ​ങ്ങ​ളും ബ​ഹു​വ​ര്‍​ണ ക​ട​ലാ​സു​ക​ളി​ല്‍ കു​ട്ടി​ക​ള്‍ എ​ഴു​തി ചേ​ര്‍​ത്താ​ണ് അ​ക്ഷ​ര വ്യ​ക്ഷ​ത്തെ മ​നോ​ഹ​ര​മാ​ക്കി​യ​ത്.
സ്‌​കൂ​ള്‍ തു​റ​ന്ന് അ​ക്ഷ​ര​മു​റ്റ​ത്ത് പി​ച്ച​വ​യ്ക്കു​ന്ന കു​രു​ന്നു​ക​ള്‍​ക്ക്, സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ലെ അ​ക്ഷ​ര വൃ​ക്ഷം കൗ​തു​ക​വും ഒ​പ്പം അ​റി​വും ന​ല്‍​കു​ന്ന​താ​യി​രു​ന്നു.