ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ളി​കേ​രം സം​ഭ​രി​ച്ച​ത് മു​ക്കത്ത്
Tuesday, June 28, 2022 12:04 AM IST
മു​ക്കം: വി​ല​യി​ടി​വി​ന്‍റെ ദു​രി​തം പേ​റു​ന്ന കേ​ര​ക​ർ​ഷ​ക​ർ​ക്ക് കൈ​താ​ങ്ങാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ആ​രം​ഭി​ച്ച പ​ച്ച​തേ​ങ്ങ സം​ഭ​ര​ണ​ത്തി​ന് മു​ക്ക​ത്ത് മി​ക​ച്ച പ്ര​തി​ക​ര​ണം.

കു​റ്റി​പ്പാ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ജി​റ്റ​ബി​ൾ ആ​ന്‍​ഡ്ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ മു​ഖേ​ന ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ലാ​ണ് മു​ക്കം കൃ​ഷി​ഭ​വ​ൻ നാ​ളീ​കേ​ര സം​ഭ​ര​ണ​മാ​രം​ഭി​ച്ച​ത്.

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ​യും കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ​യും ക​ർ​ഷ​ക​രും ചാ​ത്ത​മം​ഗ​ലം, തി​രു​മ്പാ​ടി,ഓ​മ​ശേ​രി ഭാ​ഗ​ത്തു നി​ന്നു​ള്ള ചി​ല​രു​മാ​ണ് ഇ​വി​ടെ നാ​ളീ​കേ​രം ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യി​ലെ ക​ണ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ൾ കോ​ഴി​ക്കോ​ടു ജി​ല്ല​യി​ൽ എ​റ്റ​വും കൂ​ടു​ത​ൽ നാ​ളീ​കേ​രം സം​ഭ​രി​ച്ച​ത് മു​ക്ക​ത്താ​ണ്. 30.7 ട​ൺ നാ​ളി​കേ​ര​മാ​ണ് ഇ​വി​ടെ സം​ഭ​രി​ച്ച​ത്. അ​സി.​കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ ക​രീം, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രാ​ണ് നാ​ളി​കേ​ര സം​ഭ​ര​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് .

ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ നാ​ളി​കേ​രം ന​ൽ​കി​യ​വ​ർ​ക്കു​ള്ള തു​ക അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ ന​ൽ​കി​ക്ക​ഴി​ഞ്ഞെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഒ​രു കി​ലോ പ​ച്ച​തേ​ങ്ങ​യ്ക്ക് 32 രൂ​പ നി​ര​ക്കി​ലാ​ണ് ചൊ​വ്വ,വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ നാ​ളി​കേ​ര സം​ഭ​ര​ണം ന​ട​ത്തു​ന്ന​ത്.

ഭൂ​മി​യു​ടെ നി​കു​തി അ​ട​ച്ച ര​സീ​ത്, ആ​ധാ​ർ കാ​ർ​ഡ്,പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​മാ​യി കൃ​ഷി ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​വ​ർ​ഷം തെ​ങ്ങൊ​ന്നി​ന് ശ​രാ​ശ​രി 50 തേ​ങ്ങ വാ​ർ​ഷി​ക വി​ള​വ് ക​ണ​ക്കാ​ക്കി ആറ് ത​വ​ണ​യാ​യി തേ​ങ്ങ ന​ൽ​കാ​മെ​ന്നും വി​ല ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കു​മെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ ഡോ.​പ്രി​യ മോ​ഹ​ൻ പ​റ​ഞ്ഞു. കൃ​ഷി​ഭ​വ​ൻ ഫോ​ൺ:04952 294546.