‘തേ​ൻ​ക​ണം’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 29, 2022 12:40 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ 33 അ​ങ്ക​ണ​വാ​ടി​ക​ളി​ലും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ‘തേ​ൻ​ക​ണം’ പ​ദ്ധ​തി പ​ത്തൊ​മ്പ​താം വാ​ർ​ഡി​ൽ പാ​റ​മ​ല അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​രം വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റി​യാ​ന​സ് സു​ബൈ​ർ, അം​ഗ​ങ്ങ​ളാ​യ ചി​ന്ന അ​ശോ​ക​ൻ, ജ​മീ​ല അ​സീ​സ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ഉ​ദ​യ കെ. ​ജോ​യ്, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ബി​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.