തണ്ണീർതടങ്ങൾ നികത്തുന്നതിനെതിരേ കർഷക മോർച്ച ധർണ
Thursday, June 30, 2022 12:50 AM IST
പേ​രാ​മ്പ്ര: പാ​ലേ​രി മേ​ഖ​ല​യി​ലെ വി​വി​ധ ത​ണ്ണീ​ർ​ത​ട​ങ്ങ​ൾ മ​ണി​ട്ട് നി​ക​ത്തു​ന്ന ഭൂ​മാ​ഫി​യ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക മോ​ർ​ച്ച പാ​ലേ​രി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പാ​ലേ​രി വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ത​ണ്ണീ​ർ​ത​ട​ങ്ങ​ൾ നി​ക​ത്തി​യ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ ന​ൽ​കി​യ സ​മ​യം ക​ഴി​ഞ്ഞി​ട്ടും മ​ണ്ണ് മാ​റ്റാ​ൻ ത​യാ​റാ​കാ​ത്ത​ത് ദൂ​രു​ഹ​ത​യാ​ണെ​ന്നും, റ​വ​ന്യൂ അ​ധി​കൃ​ത​രും മ​ണ്ണ് മാ​ഫി​യ​യും ത​മ്മി​ലു​ള​ള അ​വി​ശു​ദ്ധ ബ​ന്ധ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രി​ജീ​ഷ് പാ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​റ​മ​ൽ രാ​ഗേ​ഷ്, ഇ​ല്ല​ത്ത് മോ​ഹ​ന​ൻ, കെ. ​രാ​ഘ​വ​ൻ , വി.​സി. നാ​രാ​യ​ണ​ൻ, എ​ൻ.​ഇ. ച​ന്ദ്ര​ൻ , ബി​നി​ഷ് എ​ട​വ​രാ​ട്ട്, ഇ.​ടി ബാ​ല​ൻ, കു​നി​യി​ൽ ശ്രീ​ധ​ര​ൻ, സി. ​പ്ര​ദീ​പ് കു​മാ​ർ, വി​പി​ൻ പു​റ​ക്ക​ട​വ്, കെ. ​രാ​ഹു​ൽ , സി.​കെ. ര​വീ​ന്ദ്ര​ൻ , കെ. ​മു​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.