വ​ഞ്ച​ന​ക്കേ​സ്; റി​ട്ട. അ​ധ്യാ​പ​ക​നെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് നാ​ദാ​പു​ര​ത്ത് നിന്നു അ​റ​സ്റ്റ് ചെ​യ്തു
Thursday, June 30, 2022 12:50 AM IST
നാ​ദാ​പു​രം: മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഉ​ള്ളി ക​ച്ച​വ​ട​ക്കാ​ര​നെ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ നാ​ദാ​പു​രം സ്വ​ദേ​ശി​യാ​യ റി​ട്ട. അ​ധ്യാ​പ​ക​നെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​രോ​ട് സ്വ​ദേ​ശി പെ​രി​ഞ്ചാ​ണ്ടി​യി​ൽ സൂ​പ്പി​ക്കു​ട്ടി (61) യെ​യാ​ണ് പൂ​ന മാ​ർ​ക്ക​റ്റ് യാ​ർ​ഡ് ഇ​ൻ​സ്പെ​ക്ട​ർ കാം​ബ്ലി നാ​ദാ​പു​രം പേ​രോ​ട്ടെ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.
മാ​ർ​ക്ക​റ്റ് യാ​ർ​ഡി​ലെ ഉ​ള്ളി വ്യാ​പാ​രി ദ​ന​ഞ്ജ​യ് ദു​മാ​ളി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് സൂ​പ്പി​ക്കു​ട്ടി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പേ​രോ​ട് സ്വ​ദേ​ശി​യാ​യ നൂ​റ്‌​ദീ​ൻ, ഭാ​ര്യ, സൂ​പ്പി​ക്കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് 24 ല​ക്ഷം രൂ​പ വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി.
പ​രാ​തി​യെ തു​ട​ർ​ന്ന് നൂ​റ് ദീ​ൻ ഉ​ൾ​പെ​ടെ മൂ​ന്ന്പേ​രെ പ്ര​തി ചേ​ർ​ത്ത് മാ​ർ​ക്ക​റ്റ് യാ​ർ​ഡ് പോ​ലീ​സ് വ​ഞ്ച​നാ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ പേ​രോ​ട് സ്വ​ദേ​ശീ നൂ​റ് ദീ​നെ ര​ണ്ട് മാ​സം മു​മ്പ് അ​റ​സ്റ്റ് ചെ​യ്ത​താ​യി ഇ​ൻ​സ്പെ​ക​ട​ർ പ​റ​ഞ്ഞു.
ബു​ധ​നാ​ഴ്ച്ച രാ​വി​ലെ നാ​ദാ​പു​ര​ത്തെ​ത്തി​യ എ​സ്ഐ​യും സം​ഘ​വും സൂ​പ്പി​ക്കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ നാ​ദാ​പു​രം പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സൂ​പ്പി​ക്കു​ട്ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നാ​ദാ​പു​രം സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ദ​ന​ഞ്ജ​യ് പ​രാ​തി ന​ൽ​കി​യ വി​വ​രം സൂ​പ്പി​ക്കു​ട്ടി​യെ വാ​ട്സാ​പ്പ് വ​ഴി​യും, പോ​സ്റ്റ​ൽ ല​റ്റ​ർ വ​ഴി​യും അ​റി​യി​ച്ച​താ​യും പോ​സ്റ്റ​ൽ ല​റ്റ​ർ റി​സീ​വ് ചെ​യ്യാ​തെ മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്ത​താ​യി മാ​ർ​ക്ക​റ്റ് യാ​ർ​ഡ് എ​സ്ഐ പ​റ​ഞ്ഞു. ഉ​ച്ച​യോ​ടെ നാ​ദാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി​യു​ടെ ട്രാ​ൻ​സി​റ്റ് വാ​റ​ന്‍റി​ൽ ഇ​ന്ന് പൂ​ന​യി​ലേ​ക്ക് കൊ​ണ്ട് പോ​കും.