കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Sunday, July 3, 2022 12:15 AM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ല്യ​ക്കോ​ട് - മു​ളി​യ​ങ്ങ​ൽ ക​നാ​ൽ റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​നാ​ലി​ലേ​യ്ക്ക് മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. മോ​ഹ​ന​ൻ ആ​ക്കൂ​പ​റ​മ്പി​ൽ, പു​ത്ത​ല​ത്ത് ശ്രീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​രെ പേ​രാ​മ്പ്ര ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പേ​രാ​മ്പ്ര ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. ഗി​രീ​ശ​ന്‍റെ നേ​ത്ര​ത്വ​ത്തി​ൽ എ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഈ ​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്.