സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം
Tuesday, July 26, 2022 11:42 PM IST
കോ​ഴി​ക്കോ​ട്: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
പ്രൊ​ഫ. എം. ​സി. വ​സി​ഷ്ഠ​യാ​ണ് പോ​സ്റ്റ​റു​ക​ൾ ത​യ​റാ​ക്കി​യ​ത്. പ്ര​ദ​ർ​ശ​നം ഡോ. ​ഒ​ലി​വ്ർ നൂ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഷി​നോ​യ് ജെ​സി​ന്ത്, പ്രൊ​ഫ. ക്രി​സ്റ്റി അ​ല​ക്സ്‌ പേ​ര​യി​ൽ, അ​ഞ്ജ​ലി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​റ​സ്റ്റ്; പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍​ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി​യി​ല്‍ നി​ന്നും കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ലേ​ക്ക് ന​ട​ന്ന പ്ര​ക​ട​ന​ത്തി​നൊ​ടു​വി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. അ​ബ്ദു​റ​ഹ്മാ​ന്‍, എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍, ഷെ​റി​ല്‍ ബാ​ബു, ഷാ​ജി​ര്‍ അ​റാ​ഫ​ത്ത് , വി​നോ​ദ് പ​ട​നി​ലം, പി.​വി. ബി​നീ​ഷ് കു​മാ​ര്‍, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​സി. ശോ​ഭി​ത, ഗൗ​രി പു​തി​യോ​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.