എ​സ്.​കെ. പൊ​റ്റ​ക്കാ​ട് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Monday, August 8, 2022 12:27 AM IST
കോ​ഴി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ലോ​ക​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സം​സ്കാ​ര​ത്തെ മ​ല​യാ​ളി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ മ​ഹാ​നാ​യ പ്ര​തി​ഭ​യാ​യി​രു​ന്നു എ​സ്.​കെ. പൊ​റ്റ​ക്കാ​ടെ​ന്ന് ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്റ്റീ​ഫ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.
കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​സം​സ്കാ​ര വേ​ദി കോ​ഴി​ക്കോ​ട് സി​റ്റി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​സ്.​കെ. പൊ​റ്റ​ക്കാ​ട് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്കാ​ര വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​എം. ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ, അ​ഡ്വ. മ​നോ​ജ് മാ​ത്യു, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ, ജോ​സ് ജോ​സ​ഫ് കൈ​ന​ടി, പ്രൊ​ഫ. ചാ​ർ​ലി ക​ട്ട​ക്ക​യം, പി.​എ. നൗ​ഷാ​ദ്, അ​ഡ്വ. ഷാ​ജു ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
എ​സ്.​കെ. പൊ​റ്റ​ക്കാ​ടി​ന്‍റെ മ​ക​ൾ സു​മി​ത്ര ജ​യ​പ്ര​കാ​ശ് എ​സ്.​കെ. ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ചു. കെ.​എ​ഫ്. ജോ​ർ​ജ്, ടി ​ബി സെ​ലു​രാ​ജ് എ​ന്നി​വ​ർ എ​സ്.​കെ. പൊ​റ്റ​ക്കാ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. എ​സ് കെ ​പൊ​റ്റ​ക്കാ​ടി​ന്‍റെ സ​ഞ്ചാ​ര​സാ​ഹി​ത്യ​കൃ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് കേ​ര​ള സി​റാ​മി​ക്സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ കെ ​ജെ ദേ​വ​സ്യ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ക​വി​യ​ര​ങ്ങ് ഡോ. ​ഫാ. സു​നി​ൽ കി​ഴ​ക്ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു .