വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍ ഹി​രോ​ഷി​മ,നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, August 10, 2022 12:20 AM IST
താ​മ​ര​ശേ​രി: വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍ ജെ​ആ​ര്‍​സി, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹി​രോ​ഷി​മ- നാ​ഗ​സാ​ക്കി ദി​നം ആ​ച​രി​ച്ചു.
പ്ല​ക്കാ​ര്‍​ഡു​ക​ളേ​ന്തി വി​ദ്യാ​ര്‍​ഥി​ക​ള്‍ വേ​ന​പ്പാ​റ അ​ങ്ങാ​ടി​യി​ലേ​ക്ക് യു​ദ്ധ വി​രു​ദ്ധ റാ​ലി ന​ട​ത്തി. സു​ഡോ​ക്കു കൊ​ക്കു​ക​ളെ പ​റ​ത്തി സ​മാ​ധാ​ന സ​ന്ദേ​ശം പ​ക​ര്‍​ന്നു. തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സൈ​നി​ക കൂ​ട്ടാ​യ്മ​യി​ലെ ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യു​ടെ ജാ​ട്ട് റെ​ജി​മ​ന്‍റ് ഓ​ഫീ​സ​ര്‍ മേ​ജ​ര്‍ എ​ന്‍. റി​നൂ​പ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സ് എ​ടു​ത്തു.
ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തെ​യും സൈ​നി​ക മേ​ഖ​ല​യി​ലെ വി​വി​ധ അ​വ​സ​ര​ങ്ങ​ളെ പ​റ്റി​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സൈ​നി​ക കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ കെ.​ടി. നി​തി​ന്‍, കെ. ​ദീ​പേ​ഷ് എ​ന്നി​വ​ര്‍ വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഇ.​ജെ. ത​ങ്ക​ച്ച​ന്‍, സ​ഹ​ല്‍​ന സി​റാ​ജ്, നി​ഷ ജോ​സ​ഫ്, ര​മ്യ ബേ​ബി, ടി.​വി. മി​നി, മേ​രി ഷൈ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.