കൊ​ല്ല​പ്പെ​ടു​ന്ന വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ടപ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന്
Wednesday, August 10, 2022 12:20 AM IST
താ​മ​ര​ശേ​രി: തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന താ​മ​ര​ശേ​രി താ​ലു​ക്ക് വി​ക​സ​ന സ​മ‌ി​തി അം​ഗം കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ട്ടി​പ്പാ​റ, താ​മ​ര​ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും അ​ജ്ഞാ​ത ജീ​വി​ക​ളു​ടെ​യും ആ​ക്ര​മ​ണം വ​ര്‍​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ദി​വ​സ​വും ആ​ടു​ക​ളും കോ​ഴി​ക​ളും കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്.
തെ​രു​വ് നാ​യ്ക്ക​ള്‍ വീ​ട്ടു മു​റ്റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ക​യ​റി​യി​റ​ങ്ങി ആ​ടു​ക​ളെ​യും കോ​ഴി​ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​ണ്. അ​ങ്ങാ​ടി​ക​ളി​ല്‍ കൂ​ട്ട​മാ​യി തെ​രു​വു​നാ​യ്ക്ക​ള്‍ അ​ല​ഞ്ഞു ന​ട​ക്കു​ന്ന​തി​നാ​ല്‍ ചെ​റി​യ കു​ട്ടി​ക​ള്‍​ക്ക് പൊ​തു റോ​ഡി​ല്‍ കൂ​ടി ന​ട​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​വാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. തെ​രു​വ് നാ​യ്ക്ക​ളെ ന​ശി​പ്പി​കു​ന്ന​തി​നും തെ​രു​വു​നാ​യ്ക്ക​ള്‍ മൂ​ലം കൊ​ല്ല​പ്പെ​ടു​ന്ന ആ​ടു​ക​ളു​ടെ​യും കോ​ഴി​ക​ളു​ടെ​യും ഉ​ട​മ​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ല്‍​കാ​ന്‍ റ​വ​ന്യൂ വ​കു​പ്പ് ത​യാ​റ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.