എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു
Saturday, August 13, 2022 11:40 PM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് "സ്വാ​ത​ന്ത്ര്യാ​മൃ​തം' സ​പ്ത​ദി​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ലൗ​ലി സെ​ബാ​സ്റ്റ്യ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജേ​ക്ക​ബ് കോ​ച്ചേ​രി, സ​ജി തെ​ക്ക​യി​ൽ, സു​ജി​ത് ടോം​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.