ഓ​ണ​ക്കി​റ്റ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ
Monday, August 15, 2022 1:11 AM IST
കോ​ഴി​ക്കോ​ട്‌: ജി​ല്ല​യി​ൽ എ​ട്ടു​ല​ക്ഷം കാ​ർ​ഡ്‌ ഉ​ട​മ​ക​ൾ​ക്കാ​യി സ​ർ​ക്കാ​രി​ന്‍റെ ഓ​ണ​ക്കി​റ്റ്‌ ത​യ്യാ​റാ​കു​ന്നു. ജി​ല്ല​യി​ലെ 134 സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ്‌ ഇ​തി​ന്‍റെ പാ​ക്കിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​ത്‌. പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​മാ​സം അ​വ​സാ​നം കി​റ്റു​ക​ൾ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വീ​ടു​ക​ളി​ലെ​ത്തും.
ഇ​തി​നാ​യി 13 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ്‌ വി​ത​ര​ണം​ചെ​യ്യു​ന്ന​ത്‌. ക​ഴി​ഞ്ഞ ത​വ​ണ ഉ​ണ്ടാ​യി​രു​ന്ന സോ​പ്പും ആ​ട്ട​യും ഒ​ഴി​വാ​കും. ഒ​രു കി​റ്റി​ൽ 477 രൂ​പ വി​ല​വ​രു​ന്ന പ​ല​വ്യ​ഞ്‌​ജ​ന​ങ്ങ​ളാ​ണ്‌ ഉ​ണ്ടാ​വു​ക. തു​ണി​സ​ഞ്ചി​യി​ൽ ഇ​വ വി​ത​ര​ണം​ചെ​യ്യും. സ​പ്ലൈ​കോ ഓ​ണ​ച്ച​ന്ത 27 മു​ത​ൽ സ​പ്ലൈ​കോ ജി​ല്ലാ ഓ​ണ​ച്ച​ന്ത​ക്ക്‌ 27-ന്‌ ​കോ​ഴി​ക്കോ​ട്‌ സ്‌​റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​കും. സാ​ധ​ന​ങ്ങ​ൾ പൊ​തു​വി​പ​ണി​യേ​ക്കാ​ൾ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ച​ന്ത​ക​ൾ തു​ട​ങ്ങും. 1,000 രൂ​പ​യു​ടെ ഭ​ക്ഷ്യ​ക്കി​റ്റും ല​ഭ്യ​മാ​കും.