ഖാ​ദി വ​സ്ത്ര വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു
Wednesday, August 17, 2022 12:24 AM IST
കാ​ര​ശേ​രി: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​വും ഓ​ണാ​ഘോ​ഷ​വും പ്ര​മാ​ണി​ച്ച് കോ​ഴി​ക്കോ​ട് സ​ർ​വോ​ദ​യ സം​ഘ​വും കാ​ര​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യി ബാ​ങ്ക് പ​രി​സ​ര​ത്ത് ഖാ​ദി വ​സ്ത്ര വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു. കാ​ര​ശേ​രി ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ. കെ. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴി​ക്കോ​ട് സ​ർ​വോ​ദ​യ സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ, ട്ര​ഷ​റ​ർ എം. ​കെ. ശ്യാം ​പ്ര​സാ​ദ്, ചേ​മ​ഞ്ചേ​രി കേ​ന്ദ്ര മാ​നേ​ജ​ർ അ​ഞ്ജ​ലി, വേ​ങ്ങേ​രി കേ​ന്ദ്ര മാ​നേ​ജ​ർ സി. ​എം. ബി​നീ​ഷ്, ജോ​സ് തോ​മ​സ്, ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ധ​നീ​ഷ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഡെ​ന്നി ആ​ന്‍റ​ണി, ബ്രാ​ഞ്ച് മാ​നേ​ജ​ർ ജ്യോ​തി, ഇ​ന്‍റെ​ണ​ൽ ഓ​ഡി​റ്റ​ർ ഷീ​ജ​മോ​ൾ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ക​ണ്ട​ൻ പ​ട്ട​ർ​ചോ​ല, ശോ​ഭ കാ​ര​ശ്ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ട​ത്തു. ആ​ദ്യ വി​ൽ​പ്പ​ന ബാ​ങ്ക് ചെ​യ​ർ​മാ​ൻ അ​ശോ​ക​ൻ മു​ത്താ​ല​ത്തി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഓ​ണം വ​രെ നീ​ളു​ന്ന മേ​ള​യി​ൽ 30 ശ​ത​മാ​നം റി​ബേ​റ്റ് ല​ഭി​ക്കും.