മന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ് പ്രകടനം നടത്തി
1574073
Tuesday, July 8, 2025 7:30 AM IST
നരിനട: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നരിനടയില്ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയേറ്റവും നടത്തി. വാര്‍ഡ് പ്രസിഡന്റ് ശശി പുതിയേട്ടില്‍ അധ്യക്ഷത വഹിച്ചു.
പ്രവാസി കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് ജെയിംസ് തോട്ടുപുറം, ഗിരിജ ശശി, സുഭാഷ് തോമസ്, ബേബി മുക്കത്ത്, ലാലി കാരക്കട, സണ്ണി ചിറയ്ക്കല്‍, ജോസ് ഞാറുകുന്നേല്‍, ജീജോ തയ്യുള്ളതില്‍, സുമതി ലാല്‍ മോഹന്‍, അജിത, ഷിനി ജിജോ, സജി കാക്കനാട്ട്, സുരേഷ് ഏരംപുറം, ജോര്‍ജ് പുളിക്കപറമ്പില്‍, ഷാജി മുണ്ടയ്ക്കാട്ട്, ചാണ്ടി ഇടമണ്ണേല്‍, ബാലന് നായര്‍, അപ്പച്ചന് കുന്നത്തുംപാറ എന്നിവര്‍ നേതൃത്വം നല്കി.