ജേഴ്സി പ്രകാശനം ചെയ്തു
1573746
Monday, July 7, 2025 5:16 AM IST
മുക്കം: മുക്കം ഫുട്ബോൾ അക്കാദമി 2025 -26 വർഷത്തെ പുതിയ ജേഴ്സി പുറത്തിറക്കി. സൈഫുദ്ധീൻ സാപ്സി ജേഴ്സി പ്രകാശനം നിർവഹിച്ചു. എട്ട് വയസ് മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കാണ് അക്കാദമിയിൽ ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.
രാവിലെ ഏഴ് മുതൽ ഒന്പത് വരെയുംവൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയുമാണ് മണാശേരിയിലുള്ള മുക്കം നഗരസഭാ മൈതാനത്താണ് ക്യാമ്പ്.
അക്കാദമി കൺവീനർ പ്രിൻസ് മാമ്പറ്റ, പരിശീലകരായ മുനിർ പരപ്പനങ്ങാടി, വിനീഷ് മുക്കം,അക്കാദമിയിലെ കുട്ടികൾ രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.