പുലി സാന്നിധ്യം: കൂട് സ്ഥാപിച്ചു
1573725
Monday, July 7, 2025 5:01 AM IST
മേപ്പാടി: മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചുളിക്ക ഭാഗത്ത് നിരന്തരം ശല്യം ചെയ്യുന്ന പുലിയെ പിടിക്കുന്നതിന് കൂട് സ്ഥാപിച്ചു. പുലി സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കിയ സാഹചര്യത്തിലാണ് കൂട് വച്ചത്. സൗത്ത് വയനാട് വനം ഡിവിഷനിൽ ഉൾപ്പെടുന്നതാണ് ചുളിക്ക പ്രദേശം.