രാ​മ​നാ​ട്ടു​ക​ര : എ​ട്ടു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. കെ​ട്ടി​ട​ത്തി​ന്‍റെ 90 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തി​യാ​യി. ബാ​ക്കി​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജൂ​ലാ​യ് അ​വ​സാ​ന​ത്തോ​ടെ കെ​ട്ടി​ടം കൈ​മാ​റു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​രാ​ർ​ക്ക​മ്പ​നി.

അ​ങ്ങാ​ടി​യി​ൽ ചെ​ത്തു​പാ​ലം തോ​ടി​നു​സ​മീ​പ​മു​ള്ള 1.02 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് 4,151 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലു​ള്ള നാ​ലു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 2017-ൽ ​കെ​ട്ടി​ട​ത്തി​നു​വേ​ണ്ടി സ്ഥ​ലം വാ​ങ്ങി​യെ​ങ്കി​ലും അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം 2022 സെ​പ്റ്റം​ബ​റി​ലാ​ണ് പു​തി​യ​കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​യ​ത്.​കെ​ട്ടി​ട​ത്തി​ന്‍റെ വ​യ​റിം​ഗ് ജോ​ലി, ലൈ​റ്റി​ങ്, ലി​ഫ്റ്റ് നി​ർ​മാ​ണം എ​ന്നി​വ പൂ​ർ​ത്തി​യാ​യി.

താ​ഴെ​യു​ള്ള​നി​ല​യി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ്, ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​നു വ​രു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ലം എ​ന്നി​വ​യാ​ണ്. വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ലം എ​യ​ർ​ക​ണ്ടി​ഷ​ൻ ചെ​യ്ത​താ​ണ്. ഒ​ന്നാ​മ​ത്തെ നി​ല​യി​ലാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, ന​ഗ​ര​സ​ഭാ​സെ​ക്ര​ട്ട​റി, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള സീ​റ്റി​ങ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.