ചായ കെറ്റിലിൽ പുഴുക്കളെ കണ്ടെത്തി; കോട്ടപ്പറമ്പ് ആശുപത്രിയുടെ കാന്റിൻ അടച്ചുപൂട്ടി
1572703
Friday, July 4, 2025 5:00 AM IST
കോഴിക്കോട്: പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കാന്റിൻ കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു. ജീവനക്കാർ ഒരു പരിപാടിയിലേക്ക് വാങ്ങിയ ചായയുടെ കെറ്റിലിൽ ആണ് പുഴുക്കളെ കണ്ടത്.
തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.