പോക്സോ കേസിൽ പിടിയിൽ
1572487
Thursday, July 3, 2025 4:57 AM IST
കോഴിക്കോട് : വിദ്യാര്‍ഥിനിക്കെതിരേ ലൈംഗിക പ്രദർശനം നടത്തിയ 19 കാരൻ പിടിയിൽ.ഒളവണ്ണ മാത്തറ സ്വദേശി പുൽപറമ്പിൽ വീട്ടിൽ അബിൻ ചന്ദ് കൃഷ്ണനെയാണ് പന്തീരാങ്കാവ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
മെയ് 28 ന് 11 വയസ് പ്രായമുള്ള വിദ്യാര്‍ഥിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറി ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.