ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു
1572186
Wednesday, July 2, 2025 5:14 AM IST
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഒരുക്കിയ ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സിജോയ് മാളോല, എംപിടിഎ പ്രസിഡന്റ് ജിൻസ് മാത്യു തുടങ്ങിയവരും അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.