പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു
1571612
Monday, June 30, 2025 5:12 AM IST
മുക്കം: പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മാമ്പറ്റ ഡോൺ ബോസ്കോ കോളജിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.
മുക്കം തടപ്പറമ്പ് കോളനിയിൽ നടന്ന ചടങ്ങിൽ കോളജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ വളപ്പിൽ ശിവശങ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിജി ജോർജ്, എൻഎസ്എസ് വളണ്ടിയർമാർ, കോളജ് പിആർഒ, സന്തോഷ് അഗസ്റ്റിൻ, പടപ്പറമ്പ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.