മേ​പ്പ​യ്യൂ​ര്‍: മേ​പ്പ​യ്യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചെ​റു​വ​ണ്ണൂ​രി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ചെ​റു​വ​ണ്ണൂ​ര്‍ വ​ലി​യ പ​റ​മ്പി​ല്‍ മ​നോ​ജ​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​ര്‍ സ്വ​ദേ​ശി മ​ട്ട​ന്‍ കു​ട്ടു, കു​ട്ടു​മു​ട്ടാ​സ് എ​ന്നീ പേ​രി​ല​റി​യ​പ്പെ​ടു​ന്ന വെ​ള്ള​യോ​ട് ചാ​ലി​ല്‍ ര​ജീ​ഷ് (29) ആ​ണ് മേ​പ്പ​യ്യൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 160 മി​ല്ലി​ഗ്രാം എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

പെ​ണ്‍ സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ ഇ​ന്ന​ലെ രാ​ത്രി ചെ​റു​വ​ണ്ണൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​താ​ണെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പെ​ണ്‍ സു​ഹൃ​ത്ത് അ​നു​മോ​ള്‍ എ​ന്ന പി​ങ്കി നേ​ര​ത്തേ 12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു.