പോക്സോ കേസിൽ ബസ് ജീവനക്കാരൻ പിടിയിൽ
1570983
Saturday, June 28, 2025 5:07 AM IST
കോഴിക്കോട് : വിദ്യാർത്ഥിനിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ പിടിയിൽ. പന്തീരാങ്കാവ് സ്വദേശി മന്നാരംകുന്നത്ത് വീട്ടിൽ ജലീൽ (52 ) നെയാണ് കസബ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ജൂലൈ 16,26 തീയതികളില്‍ 13 വയസ് പ്രായമുള്ള വിദ്യാർത്ഥിനിയും കൂട്ടുകാരിയും സ്കൂളിൽ നിന്നും വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനായി ബസിൽ കയറി മൂര്യാട് എത്തിയപ്പോള്‍ പ്രതി ശരീരത്തിൽ കയറി പിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു.