പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മൂന്നു ഉ​ന്ന​തി​ക​ളി​ൽ ന​ട​പ്പാ​ക്കി​യ സ്റ്റാ​ർ​സി​ന്‍റെ മു​ട്ട​ക്കോ​ഴി സം​രം​ഭ​ക​ത്വ പ​ദ്ധ​തി വി​ജ​യ​ത്തി​ലേ​ക്ക്. ന​ബാ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സി​എം​ഐ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ന​രേ​ന്ദ്ര​ദേ​വ്, സീ​ത​പ്പാ​റ, കു​ള​ത്തൂ​ർ ഉ​ന്ന​തി​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​റു​പ​തോ​ളം പി​ന്നോ​ക്ക കു​ടും​ബ​ങ്ങ​ൾ​ക്ക് വ​രു​മാ​ന മാ​ർ​ഗം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

മു​ട്ട​ക്കോ​ഴി, ചെ​റു തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​പാ​ടി​ക​ളി​ൽ ഉ​ന്ന​തി​ക​ളി​ലെ വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യാ​ണ് 2024 ഏ​പ്രി​ൽ മാ​സ​ത്തി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. എ​ണ്ണാ​യി​രം രൂ​പ​യോ​ളം വി​ല വ​രു​ന്ന 60 ഹൈ​ടെ​ക് കോ​ഴി​ക്കൂ​ടു​ക​ളും ഒ​രു കു​ടും​ബ​ത്തി​ന് വ​ർ​ഷ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും മു​ട്ട ന​ൽ​കു​ന്ന മി​ക​ച്ച​യി​നം കോ​ഴി​ക​ളെ​യും ന​ൽ​കി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ള​ത്തൂ​ർ ഉ​ന്ന​തി​യി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​വും ആ​രം​ഭി​ച്ചു.

പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട 60 കു​ടും​ബ​ങ്ങ​ൾ ഓ​രോ ആ​ഴ്ച​യി​ലും 4000 മു​ത​ൽ 6000 മു​ട്ട​ക​ൾ വ​രെ മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​ക്ക് ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ട്. കോ​ഴി​ത്തീ​റ്റ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ അ​നു​വ​ദി​ച്ചു.

സ്റ്റാ​ർ​സി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് പ്ര​കാ​ശ് സി​എം​ഐ ആ​ണ് പ​ദ്ധ​തി​യു​ടെ മാ​ർ​ഗ​ദ​ർ​ശി. പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​ർ ഉ​ന്ന​തി സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്നു. ന​ബാ​ർ​ഡ് ജി​ല്ലാ വി​ക​സ​ന ഓ​ഫീ​സ​ർ വി.​രാ​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ർ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ജോ​മോ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ളാ ഗ്രാ​മീ​ൺ ബാ​ങ്ക് ച​ക്കി​ട്ട​പാ​റ ബ്രാ​ഞ്ച് അ​സി. മാ​നേ​ജ​ർ പി.​ശ്രു​തി, ബാ​ങ്ക് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ടി.​മ​നോ​ജ്, സ്റ്റാ​ർ​സ് പ്രൊ​ജ​ക്ട് മാ​നേ​ജ​ർ റോ​ബി​ൻ മാ​ത്യു, ഉ​ന്ന​തി മൂ​പ്പ​ൻ ടി. ​ബാ​ല​ൻ, പ​ദ്ധ​തി ഫീ​ൽ​ഡ് കോ​ർ​ഡി​നേ​റ്റ​ർ ഷീ​ന പു​രു​ഷു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.