കറി പൗഡർ യൂണിറ്റ് ആരംഭിച്ചു
1570351
Thursday, June 26, 2025 5:11 AM IST
കൂരാച്ചുണ്ട്: കൃഷിഭവൻ, കുടുംബശ്രീ എന്നിവ സംയുക്തമായി കൂരാച്ചുണ്ട് പഞ്ചായത്ത് പതിനൊന്നാം വാർഡ് എരപ്പാൻതോട് ആരംഭിച്ച വനിതാ സംരംഭമായ കറി പൗഡർ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ചെയർപേഴ്സൺ കാർത്തിക വിജയൻ അധ്യക്ഷത വഹിച്ചു. കാറ്റുള്ളമല സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസ് പെണ്ണാപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. കൃഷി ഓഫീസർമാരായ എം. വിധു, രാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുര്യൻ മുട്ടുംമുഖത്ത്, ലത ശേഖർ പാറച്ചോട്ടിൽ, ഫാരിഷ അസീസ്, സുനിത, സൗമ്യ എന്നിവർ പ്രസംഗിച്ചു.