വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടി
1570350
Thursday, June 26, 2025 5:11 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടി. അരിക്കുളം വില്ലേജിൽ മുത്താബി മഞ്ഞളാട്ട് പറമ്പിൽ ബഷീറിന്റെ വീട്ടിൽ നിന്നാണ് 1.405 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.