ഉന്നത വിജയികള്‍ക്ക് ആദരമൊരുക്കി
1570005
Tuesday, June 24, 2025 7:00 AM IST
മുക്കം: ഗോതമ്പറോഡ് പ്രിയദര്‍ശിനി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, ബ്ലോക്ക് മെമ്പര്‍ കെ.പി സൂഫിയാന്, കെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് ചാലില്‍ മുഹമ്മദ് എന്നിവര്‍ക്ക് ആദരവും നടത്തി. കെ.പി. സൂഫിയാന് ഉദ്ഘാടനം ചെയ്തു. ബഷീര്‍ പുതിയോട്ടില്‍ അധ്യക്ഷത വഹിച്ചു. ദിവ്യ ഷിബു, സുജ ടോം, മുഹമ്മദ് ഗോതമ്പറോഡ്, മാധവന് കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.