കൂ​രാ​ച്ചു​ണ്ട്: കാ​റ്റു​ള്ള​മ​ല​യി​ൽ ഡി​ടി​പി​സി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ന​മ്പി​കു​ളം ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭൂ​മി​യി​ലെ ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തി സ്ഥാ​പി​ച്ച സ​ർ​വേ ക​ല്ലു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.​

തു​ട​ർ​ന്ന് ഡി​ടി​പി​സി ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ​ർ കെ. ​മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി സ​ർ​വേ ക​ല്ലു​ക​ൾ പു​ന​സ്ഥാ​പി​ച്ചു. ഇ​തി​നു​മു​മ്പും സ​ർ​വേ ക​ല്ലു​ക​ൾ ന​ശി​പ്പി​ച്ച​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. ഭാ​ര​ത് മാ​താ വെ​ഞ്ച്വ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം​ഡി​യാ​യ ജോ​മി പൂ​ണോ​ളി,തോ​മ​സ് ആ​നി​ക്കാ​ട്ട്,സി​ന്‍റൊ തോ​മ​സ്, ലി​ജി​ന കാ​ര​ട്ട്,ഐ​റി​ഷ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.​

ഈ മേ​ഖ​ല​യി​ൽ നി​ന്നും ന​ഷ്ട്ട​പ്പെ​ട്ടു പോ​യ പി​വി​സി പൈ​പ്പു​ക​ളും എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​ഡി​ടി​പി​സി യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഭാ​ര​ത് മാ​താ വെ​ഞ്ച്വ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ ന​മ്പി​കു​ള​ത്ത് വി​ക​സ​ന പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്.