കൂ​ട​ര​ഞ്ഞി: കോ​ഴി​ക്കോ​ട് ജി​ല്ല എ ​ഡി​വി​ഷ​ൻ ഫു​ട്ബോ​ൾ ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കൂ​ട​ര​ഞ്ഞി അ​ർ​ജു​ന സ്പോ​ർ​ട്സ് ക്ല​ബ് ര​ണ്ടാം സ്ഥാ​നം നേ​ടി. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ബേ​പ്പൂ​ർ റോ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബി​നെ അ​ർ​ജു​ന ക്ല​ബ് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ക്ല​ബി​ന് അ​ടു​ത്ത​വ​ർ​ഷം ഉ​പ​രി ഡി​വി​ഷ​നാ​യ സെ​ക്ക​ൻ​ഡ് ഡി​വി​ഷ​നി​ൽ മാ​റ്റു​ര​യ്ക്കാം. എ​ല്ലാ ക​ളി​ക്കാ​ർ​ക്കും മെ​ഡ​ലു​ക​ളും ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. ക്ല​ബി​നു വേ​ണ്ടി ക്യാ​പ്റ്റ​ൻ ന​ജ്മു​ദ്ദീ​ൻ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ലീ​മി​ൽ നി​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.