വെല്‍ഡിംഗിനിടെ ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു
1568668
Thursday, June 19, 2025 10:17 PM IST
കോഴിക്കോട്: വെല്‍ഡിംഗ് ജോലിക്കിടെ ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴേക്ക് തെറിച്ചുവീണ് മരിച്ചു. വെള്ളായിക്കോട് പടിഞ്ഞാറേക്കര അലവിക്കുട്ടി (56) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
പെരുമണ്ണ അങ്ങാടിയിലെ എസ്ബിഐ കെട്ടിടത്തിന്റെ പിറകിലെ കെട്ടിടത്തിലെ ഒന്നാം നിലയില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അലവിക്കുട്ടിയെ പരിസരത്ത് ഉണ്ടായിരുന്നവര്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.