ദേവഗിരിയില്‍ ഉന്നത വിദ്യാഭ്യാസ ശില്പശാല സംഘടിപിച്ചു
1568579
Thursday, June 19, 2025 5:14 AM IST
കോഴിക്കോട്: നാലു വര്‍ഷ ബിരുദ പ്രോഗ്രാം സിലബസില്‍ ഭാഷാ പഠനത്തില്‍ പഴയ കോഴ്സുകള്‍ക്ക് പകരമായി നിലവില്‍ വരുന്ന എ.ഇ.സി, എം.ഡി.സി കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി കേരള സ്റ്റേറ്റ് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജില്‍ ശില്പശാല സംഘടിപ്പിച്ചു.
മൂന്നാം സെമസ്റ്ററിലെ എം.ഡി.സി കോഴ്സായ കേരള വിജ്ഞാന വ്യവസ്ഥകള്‍ എന്ന കോഴ്സിനെകുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ കോളജുകളിലെ ഇരുന്നുറോളം ഭാഷാ അധ്യാപകര്‍ പങ്കെടുത്തു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രഫ.രാജന് ഗുരുക്കള്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം സെക്രട്ടറി ഡോ.രാജന് വര്‍ഗീസ്, കൗണ്‍സില്‍ റിസേര്‍ച്ച് ഓഫീസര്‍മാരായ ടിന്‍ജു പി.ജെയിംസ്, ഡോ. വി. ഷെഫീഖ് എന്നിവര്‍ ക്ലാസെടുത്തു.
കോളജ് പ്രില്‍സിപ്പല്‍ ഫാ.ഡോ. ബിജു ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. സുനില്‍ ജോസ് എന്നിവര്‍ സംസാരിച്ചു.