ഉന്നത വിജയം നേടിയവരെ ആദരിച്ചു
1567745
Monday, June 16, 2025 5:20 AM IST
കോടഞ്ചേരി:തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ ചേർന്ന ഗ്രാമസഭയിൽ തെയ്യപ്പറയിലെ കലാസാംസ്കാരിക, കായിക, മേഖലയിൽ ജേതാവായവരെയും, എൽഎസ്എസ് , യുഎസ്എസ് , എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മൊമെന്റൊ നൽകി ആദരിച്ചു.
വാർഡ് മെമ്പർ രാജു തേൻമല അധ്യക്ഷതവഹിച്ചു. അബൂബക്കർ മൗലവി, അബ്രഹാം വള്ളിയാം പൊയ്കയിൽ അബ്രഹാം താണേലിമലിൽ, രാജേശ്വരി വിനോദ് എന്നിവർ പ്രസംഗിച്ചു.