കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് തലയോട്ടിയും അസ്ഥികളും
1568081
Tuesday, June 17, 2025 7:48 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പരിസരത്ത് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. മെഡിക്കല്‍ കോളജിലെ മലിന ജല വാട്ടര്‍ പ്ലാന്റിന്റെപരിസരത്തു നിന്നുമാണ് അസ്ഥികള്‍ കണ്ടെത്തിയത്. ഒരു വലിയ സഞ്ചിയിലാണ് തലയോട്ടിയും അസ്ഥികളും ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ 11.30യോടെയാണ് തലയോട്ടി ശ്രദ്ധയില്‍പെട്ടത്. പോലീസ് എത്തി തലയോട്ടിയും അസ്ഥികളും ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ പഠനവിധേയമാക്കിയ അസ്ഥികളും തലയോട്ടിയും ഉപയോഗശേഷം ഉപേക്ഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്.