കൂ​രാ​ച്ചു​ണ്ട്: വ​ന്യ​ജീ​വി​ക​ളി​ൽ നി​ന്നും ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ പ്ര​തി​രോ​ധ സേ​ന രൂ​പീ​ക​രി​ക്കു​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് വ്യാ​പാ​ര ഹാ​ളി​ൽ ന​ട​ന്ന ക​ർ​ഷ​ക സം​ഘം കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ സ​മ്മേ​ള​നം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ൾ താ​മ​സ​മി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ത് വ​ന്യ​ജീ​വി​ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് സ​മ​ര പ്ര​ക്ഷോ​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് ചെ​രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് ശ​ശി കോ​ലാ​ത്ത്, ആ​ക്ടിം​ഗ് സെ​ക്ര​ട​റി ടി.​എം. ദാ​മോ​ദ​ര​ൻ, കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യു ആ​ന്‍റോ (പ്ര​സി​ഡ​ന്‍റ്), എ​ൻ.​കെ കു​ഞ്ഞ​മ്മ​ദ് (സെ​ക്ര​ട്ട​റി), ഷാ​ജു കു​മ്പു​ക്ക​ൽ, എ.​സി. രാ​മ​കൃ​ഷ്ണ​ൻ, എ.​സി.
ഷീ​ബ, ഷാ​ജു ചു​വ​പ്പു​ങ്ക​ൽ ( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജോ​സ് ചെ​രി​യ​ൻ (ട്ര​ഷ​റ​ർ).