കാട്ടുപന്നികൾ കൃഷിയിടത്തിൽ കയറുന്നു
1568077
Tuesday, June 17, 2025 7:48 AM IST
കോഴിക്കോട്: പട്ടാപ്പകൽ കാട്ടുപന്നികൾ കൃഷിയിടത്തിൽ കയറുന്നത് പതിവാകുന്നു. മാവൂര്‍ പള്ളിയോൾ ചിറയ്ക്കൽ താഴത്തെ വാഴക്കൃഷിയിലേക്കാണു കഴിഞ്ഞ ദിവസം നട്ടുച്ചനേരത്ത് കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത്.
വ്യാപകമായി കൃഷിയിടം കുത്തി നശിപ്പിക്കുകയും ചെയ്തു. പന്നിക്കൂട്ടം ആക്രമിക്കുന്നതിനാൽ ഇവയെ തുരത്താൻ കഴിയാതെ കർഷകരും ദുരിതത്തിലായി. കുന്നിൻ പ്രദേശത്തെ കുറ്റിക്കാട്ടിലാണു ഇവയുടെ വിഹാര കേന്ദ്രം.രാത്രി പന്നിക്കൂട്ടം ഇറങ്ങുന്നതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നു പരിസരവാസികൾ പറയുന്നത്.