കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം
1568093
Tuesday, June 17, 2025 7:55 AM IST
കോഴിക്കോട്: മലാപ്പറമ്പ് -വെള്ളിമാടുകുന്ന് വരെ റോഡ് വികസനം നടത്താത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ചേവായൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗം ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, കൗണ്‍സിലര്‍ വിദ്യ ബാലകൃഷ്ണന്, എ.സഫറി, എന്‍. ഷെറില്‍ ബാബു, പി.കെ. ശ്രീനിവാസന്, എം.പി. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് നിര്‍മ്മാണം അട്ടിമറിച്ചത് ജനവികാരം മാനിക്കാത്തവരാണെന്ന് ബിജെപി കോഴിക്കോട് സിറ്റി ജില്ല പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു പറഞ്ഞു. മലാപ്പറമ്പില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്റ് ഇ.പ്രശാന്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍ ജില്ല പ്രസിഡന്റ് വി.കെ.സജീവന്, ജില്ല ജനറല്‍ സെക്രട്ടറിമാരായ ടി.വി.ഉണ്ണികൃഷ്ണന്, എം.സുരേഷ്,കൗണ്‍സിലര്‍ സരിത പറയേരി, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ജിതിന് എന്നിവര്‍ സംസാരിച്ചു.